പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ മേല്‍പ്പാലത്തിൻ്റെ നിർമാണം ഉടൻ. നഗരത്തിൻ്റെ മുഖഛായ മാറ്റുന്ന വികസന പദ്ധതിയാണ് യാഥാര്‍ഥ്യമാകാൻ പോകുന്നത്. മേല്‍പ്പാലത്തിൻ്റെ ആകെ നീളം 703.9 മീറ്ററും അപ്രോച്ച് റോഡിൻ്റെ നീളം 240 മീറ്ററുമാണ്. നടപ്പാതയുടെ വീതി 11 മീറ്ററും അപ്രോച്ച് റോഡിൻ്റെ വീതി 12 മീറ്ററുമാണ്. 23 സ്‌പാനുകളാണ് പാലത്തിനുള്ളത്. 46.81 കോടി രൂപയാണ് ഫ്ലൈ ഓവറിന് അനുവദിച്ചിരിക്കുന്നത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ സാങ്കേതിക അനുമതി നേടി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാന്‍ കഴിയുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ മേല്‍പ്പാലത്തിൻ്റെ നിർമാണം ഉടൻ
മേല്‍പ്പാലത്തിൻ്റെ ആകെ നീളം 703.9 മീറ്ററും അപ്രോച്ച് റോഡിൻ്റെ നീളം 240 മീറ്ററുമാണ്. നടപ്പാതയുടെ വീതി 11 മീറ്ററും അപ്രോച്ച് റോഡിൻ്റെ വീതി 12 മീറ്ററുമാണ്. 23 സ്‌പാനുകളാണ് പാലത്തിനുള്ളത്
പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ മേല്‍പ്പാലത്തിൻ്റെ നിർമാണം ഉടൻ
കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് മനോരമ ഓഫിസിന് മുന്നില്‍ എത്തുന്ന വിധത്തിലാണ് പാലം അവസാനിക്കുന്നത്. റിങ് റോഡിന് മുകളിലൂടെയാണ് പാലം വരുന്നത്. കുമ്പഴ ഭാഗത്ത് നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗം ഇടുങ്ങിയതാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് മേല്‍പ്പാലം.