കേരളം

kerala

ETV Bharat / state

സി.പി.എം നേതാവിന്‍റെ റൂട്ട് മാപ്പ് പുറത്തു വിടണമെന്ന് കോണ്‍ഗ്രസ്

ആരോഗ്യനില മോശമായതിനെ തുടർന്ന് രോഗിയില്‍ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വാദം. നിരവധി പേരുമായി രോഗി സമ്പർക്കത്തില്‍ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

സിപിഎം നേതാവിന്‍റെ റൂട്ട് മാപ്പ്  പത്തനംതിട്ട കോണ്‍ഗ്രസ്  സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ്  കുമ്പഴ മത്സ്യമാർക്കറ്റിലെ മൊത്തവ്യാപാരി  സിപിഎം ഏരിയ കമ്മിറ്റി അംഗം  കോട്ടയം മെഡിക്കൽ കോളജ്  congress demanding route map  cpm area commitee member covid  route map of cpm area commitee member
സി.പി.എം നേതാവിന്‍റെ റൂട്ട് മാപ്പ്

By

Published : Jul 11, 2020, 12:10 PM IST

പത്തനംതിട്ട: കൊവിഡ് ബാധിതനായ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ റൂട്ട് മാപ്പ് പുറത്തു വിടാത്തതിൽ ആക്ഷേപവുമായി കോൺഗ്രസ് രംഗത്ത്. നിരവധി പേരുമായി ഇദ്ദേഹം സമ്പർക്കത്തില്‍ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ചികിത്സ തേടുന്നതിന് മുമ്പ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിടാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് രോഗിയില്‍ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വാദം.

ജൂലായ് രണ്ടിനാണ് 42കാരന്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുമ്പഴ മത്സ്യമാർക്കറ്റിലെ മൊത്തവ്യാപാരിയും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ രോഗബാധിതന്‍ കുമ്പഴ സഹകരണബാങ്ക് ജീവനക്കാരനുമാണ്.

ABOUT THE AUTHOR

...view details