കേരളം

kerala

ETV Bharat / state

മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

സി ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മത്തായിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കുടുംബം ആവശ്യപ്പെട്ടു.

മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം  സിബിഐ അന്വേഷണം  chittur mathayi death  chittur mathayi death; family demands cbi investigation  family demands cbi investigation  ക്രൈം ബ്രാഞ്ച്  പത്തനംതിട്ട  pathanamthitta
മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

By

Published : Aug 1, 2020, 11:32 AM IST

പത്തനംതിട്ട: ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സി ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മത്തായിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കുടുംബം ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മര്‍ദനമേറ്റതായി സൂചനയില്ല. എന്നാല്‍ തലയുടെ ഇടത് ഭാഗത്ത് ചതവുള്ളതായി കണ്ടെത്തിയിരുന്നു. കൈ ഒടിഞ്ഞത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നാണ് നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായത്. തുടർനടപടികൾക്കായി ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കൂടി ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരികയുള്ളു.

വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ വെച്ച് മർദനമേറ്റാണ് മത്തായി മരിച്ചതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാല്‌ മണിക്കാണ് മത്തായിയെ വനപാലകർ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. കുടപ്പനയിൽ വന്യമൃഗസാന്നിധ്യം അറിയുന്നതിനായി വനംവകുപ്പ് സ്ഥാപിച്ച ക്യാമറ മത്തായി തകർത്തെന്നും ഫാമിലെ മാലിന്യം വനത്തിൽ തള്ളുന്നെന്നും ആരോപിച്ചായിരുന്നു നടപടി. പിന്നീട് കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിനുള്ളിൽ മത്തായിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details