പത്തനംതിട്ട: ദൈവത്തിന്‍റെ സ്വന്തം നാട് നരഹത്യയുടെ നാടാകുന്നത് ഞെട്ടലുളവാക്കുന്നുവെന്ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും തിരിയുന്ന തരത്തിൽ പത്ര ദൃശ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന പരസ്യങ്ങൾ ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് ഡെപ്യൂട്ടി സ്‌പീക്കർ പറഞ്ഞു. ഇലന്തൂര്‍ ഇരട്ട നരബലിയെക്കുറിച്ച് ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ദൈവത്തിന്‍റെ സ്വന്തം നാട് നരഹത്യയുടെ നാടാകുന്നത് ഞെട്ടലുളവാക്കുന്നു'; ചിറ്റയം ഗോപകുമാർ - പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത
ദൈവത്തിന്‍റെ സ്വന്തം നാട് നരഹത്യയുടെ നാടാകുന്നത് ഞെട്ടലുളവാക്കുന്നുവെന്ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'ദൈവത്തിന്‍റെ സ്വന്തം നാട് നരഹത്യയുടെ നാടാകുന്നത് ഞെട്ടലുളവാക്കുന്നു'; ചിറ്റയം ഗോപകുമാർ
ഇത്തരം അനാചാരങ്ങൾക്കെതിരെ ജനങ്ങൾ സംഘടിക്കണം. ഇതിനെതിരെ സംസ്ഥാനത്ത് നിയമ നിർമാണം നടത്താൻ തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ചിറ്റയം ഗോപകുമാർ വ്യക്തമാക്കി.