കേരളം

kerala

ETV Bharat / state

ശിശുക്ഷേമ സമിതി നടത്തിപ്പിനായുള്ള തുക ശമ്പളത്തില്‍ നിന്നും നല്‍കി ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍

51000 രൂപയാണ് ജീവനക്കാര്‍ സ്വരൂപിച്ച് നല്‍കിയത്. ശിശുക്ഷേമ കേന്ദ്രത്തിന് ഒരു മാസത്തെ ചിലവ് 50,000 രൂപയാകും. 12 ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടക്കം 15 കുട്ടികളാണ് ശിശുക്ഷേമ കേന്ദ്രത്തിലെ അന്തേവാസികള്‍

By

Published : Dec 28, 2019, 10:24 PM IST

latest pathanamthita  ശിശുക്ഷേമ സമിതി  ശിശുക്ഷേമ സമിതി നടത്തിപ്പിനായുള്ള തുക ശമ്പളത്തില്‍ നിന്നും നല്‍കി മാതൃകയായി ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍
ശിശുക്ഷേമ സമിതി നടത്തിപ്പിനായുള്ള തുക ശമ്പളത്തില്‍ നിന്നും നല്‍കി മാതൃകയായി ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍

പത്തനംതിട്ട: ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഓമല്ലൂര്‍ ഐമാലിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ശിശുക്ഷേമ കേന്ദ്രത്തില്‍ ഈ മാസത്തെ നടത്തിപ്പിനായുള്ള തുക ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും നല്‍കി മാതൃകയായി. കലക്‌ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഗ്രാമവികസന വകുപ്പ് ജീവനക്കാര്‍ പിരിച്ചെടുത്ത തുക രാജു എബ്രഹാം എം.എല്‍.എ ശിശുക്ഷേമ കേന്ദ്രത്തിന്‍റെ ജില്ലാ ട്രഷറര്‍ ഭാസ്‌കരന്‍ നായര്‍ക്ക് കൈമാറി.

51000 രൂപയാണ് ജീവനക്കാര്‍ സ്വരൂപിച്ച് നല്‍കിയത്. ശിശുക്ഷേമ കേന്ദ്രത്തിന് ഒരു മാസത്തെ ചിലവ് 50,000 രൂപയാകും. 12 ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടക്കം 15 കുട്ടികളാണ് ശിശുക്ഷേമ കേന്ദ്രത്തിലെ അന്തേവാസികള്‍. ഇവരില്‍ ഒന്നര വയസു മുതല്‍ ഏഴ് വയസുവരെ പ്രായമുള്ള കുട്ടികളാണ് ഉള്ളത്. ശിശുക്ഷേമ കേന്ദ്രത്തിന്‍റെ നടത്തിപ്പിന് തുക സമാഹരിക്കുന്നതിനായി ജില്ലാ ശിശുക്ഷേമ കേന്ദ്രം മാനേജിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details