പത്തനംതിട്ട : കെ പി റോഡിൽ കാര്‍ മതിലില്‍ ഇടിച്ച് കൊടുമൺ സ്വദേശിയായ യുവാവ് മരിച്ചു. കൊടുമൺ അങ്ങാടിക്കൽ സ്വദേശി ആനന്ദഭവനിൽ ഉണ്ണികൃഷ്‌ണൻ (33) ആണ് മരിച്ചത്. വർഷങ്ങളായി അടൂർ നഗരത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ മാനേജറാണ് ഉണ്ണികൃഷ്‌ണൻ.
കാര്‍ മതിലില്‍ ഇടിച്ച് അപകടം: കൊടുമൺ സ്വദേശിക്ക് ദാരുണാന്ത്യം - കെ പി റോഡിൽ അപകടം
കൊടുമൺ അങ്ങാടിക്കൽ സ്വദേശി ആനന്ദഭവനിൽ ഉണ്ണികൃഷ്‌ണൻ (33) ആണ് മരിച്ചത്
കാര്‍ മതിലില്‍ ഇടിച്ച് അപകടം: കൊടുമൺ സ്വദേശിക്ക് ദാരുണാന്ത്യം
കെ പി റോഡില്‍ പൊതുമരാമത്തു റസ്റ്റ് ഹൗസിനു സമീപം ഇന്നലെ അർധരാത്രി 12 മണിയോടെയായിരുന്നു അപകടം. അടൂരില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻഭാഗം തകർന്നു. അടൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.