കേരളം

kerala

ETV Bharat / state

കൊവിഡ് സെന്‍ററിലുള്ളയാള്‍ക്ക് സുഹൃത്ത് എത്തിച്ച് നല്‍കിയ ഭക്ഷണത്തില്‍ കഞ്ചാവ് - പത്തനംതിട്ട വാര്‍ത്തകള്‍

ഹൈദരാബാദിൽ നിന്നെത്തി ക്വാറന്‍റൈനിൽ കഴിയുന്ന യുവാവിനു വേണ്ടി സുഹൃത്ത് കൊണ്ടുവന്ന അലുവയിലാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്.

covid center news  pathanamthitta latest news  Cannabis latest news  പത്തനംതിട്ട വാര്‍ത്തകള്‍  കഞ്ചാവ് വാര്‍ത്തകള്‍
കൊവിഡ് സെന്‍ററിലുള്ളയാള്‍ക്ക് സുഹൃത്ത് എത്തിച്ച് നല്‍കിയ ഭക്ഷണത്തില്‍ കഞ്ചാവ്

By

Published : May 22, 2020, 10:22 PM IST

പത്തനംതിട്ട:കൊവിഡ് കെയർ സെന്‍ററില്‍ ക്വാറന്‍റൈനിൽ കഴിയുന്ന യുവാവിന് എത്തിച്ചു നൽകിയ ഭക്ഷണ പൊതിയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. സെന്‍റെറിലെ വളണ്ടിയർമാരുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടൂർ ഹൈസ്ക്കൂൾ ജംഗ്ഷനിലുള്ള സൈലന്‍റ് വാലി കൊവിഡ് കെയർ സെന്‍ററിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഹൈദരാബാദിൽ നിന്നെത്തി ഇവിടെ ക്വാറന്‍റൈനിൽ കഴിയുന്ന ആനയടി കൈതയ്ക്കൽ സ്വദേശിയായ യുവാവിനു വേണ്ടി സുഹൃത്ത് കൊണ്ടുവന്ന അലുവയിലാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. അലുവ നടുവെ മുറിച്ച ശേഷം ഇതിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ക്വാറന്‍റൈനിലുള്ള യുവാവിന്‍റെ ആനയടിയിലുള്ള സുഹൃത്താണ് പൊതി ക്വാറന്‍റൈൻ സെന്‍ററിന്‍റെ റിസപ്ഷനിൽ ഏൽപിച്ചത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.

ABOUT THE AUTHOR

...view details