പത്തനംതിട്ട: കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കാന്‍ സ്ഥാനാര്‍ഥികൾക്കും പാര്‍ട്ടികള്‍ക്കും അഞ്ചംഗ സമിതിയുടെ നിര്‍ദേശം. കൊവിഡ് വ്യാപന സാധ്യത പരമാവധി കുറയ്ക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെയും സര്‍ക്കാരിന്‍റെയും നിര്‍ദേശമനുസരിച്ച് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇ. മുഹമ്മദ് സഫീര്‍ അധ്യക്ഷനായും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ കണ്‍വീനറുമായും ചേര്‍ന്ന അഞ്ചംഗ സമിതിയാണ് നിർദേശം നൽകിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അഞ്ചംഗ സമിതി - covid normsട
പാർട്ടികളും സ്ഥാനാർഥികളും കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണമെന്ന് അഞ്ചംഗ സമിതി.
പ്രചാരണ പരിപാടികളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുവെന്നും ഉറപ്പുവരുത്തണം.സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍, പൊലീസ് എന്നിവരുമായി സഹകരിച്ച് കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ എട്ട് വരെ സമിതി പ്രതിദിന അവലോകനം നടത്തി നടപടികള്‍ സ്വീകരിക്കും. പൊതുയോഗങ്ങള്‍, റാലികള്‍, മറ്റ് പ്രചാരണ പരിപാടികള്‍ എന്നിവയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.