പത്തനംതിട്ട: അപ്പര്‍കുട്ടനാട്ടില്‍ നിരവധി പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ വിശദമായ പഠനം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപ്പര്‍കുട്ടനാട്ടിലെ കടപ്ര, നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിലാണ് പഠനം നടത്തുക. മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ തിരുവല്ല ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് പഠനത്തിനായി പ്രത്യേക സംഘത്തെ നിയമിക്കാന്‍ തീരുമാനമായത്.
അപ്പര്‍കുട്ടനാട്ടില്‍ കാന്‍സര്‍ രോഗം വ്യാപിക്കുന്നു; പഠനത്തിന് പ്രത്യേക സംഘം - കാന്‍സര്‍ രോഗം
രോഗ കാരണം കണ്ടെത്തുന്നതിന് വിശദമായ പഠനം നടത്തുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചു.
ഇതിനായി സബ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍, ഡെപ്യൂട്ടി ഡിഎംഒ, പുഷ്‌പഗിരി, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ മെഡിക്കല്‍ സംഘം, നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സബ് കമ്മിറ്റി. ഓഗസ്റ്റ് 12 മുതല്‍ 24 വരെ വിവരശേഖരണം നടത്തും. കടപ്ര പഞ്ചായത്തിലെ 13-ാം വാര്‍ഡിലും നിരണം പഞ്ചായത്തിലെ 11,12 വാര്‍ഡുകളിലും പെരിങ്ങര പഞ്ചായത്തിലുമാണ് കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുള്ളത്.