കേരളം

kerala

ETV Bharat / state

കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനം, പൗരാവകാശ രേഖാ പ്രകാശനം, ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്  ഐഎസ്ഒ പ്രഖ്യാപനം  പത്തനംതിട്ട  മന്ത്രി സി രവീന്ദ്രനാഥ്  കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ആര്‍ കൃഷ്ണകുമാര്‍  ISO  Educational minister  minister c raveendranath  pathanamthitta
കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ ഐഎസ്ഒ പ്രഖ്യാപനം നടത്തി മന്ത്രി സി രവീന്ദ്രനാഥ്

By

Published : Jan 10, 2020, 5:57 PM IST

Updated : Jan 10, 2020, 6:49 PM IST

പത്തനംതിട്ട: ഒരു ഗ്രാമത്തിലെ എല്ലാ മനുഷ്യരുടേയും ജീവിത സാഹചര്യങ്ങള്‍ പടിപടിയായി ഉയര്‍ത്തുന്ന സാമൂഹിക പ്രക്രിയയാണ് പൊതുവിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനം, പൗരാവകാശ രേഖാ പ്രകാശനം, ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം എന്നിവയുടെ ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വീണാ ജോര്‍ജ് എംഎല്‍എ മന്ത്രി സി. രവീന്ദ്രനാഥില്‍ നിന്ന് പൗരാവകാശ രേഖ ഏറ്റുവാങ്ങി.

കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന് ഐഎസ്ഒ അംഗീകാരം

രാജശേഖരന്‍ നായര്‍ക്ക് ട്രൈ സ്‌കൂട്ടര്‍ നല്‍കി സ്‌കൂട്ടര്‍ വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അന്നപൂര്‍ണാ ദേവി, വൈസ് പ്രസിഡൻ്ര് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ആര്‍ കൃഷ്ണകുമാര്‍, വൈസ് പ്രസിഡൻ്റ് സൂസന്‍ ജോര്‍ജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജികുമാര്‍, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മോളി ബാബു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രത്‌നകുമാരി അമ്മ, ടിടി തോമസ് കുട്ടി, റേച്ചല്‍ ബോബന്‍, എല്‍സി ക്രിസ്റ്റഫര്‍, കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡൻ്റ് വിക്‌ടര്‍ ടി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Last Updated : Jan 10, 2020, 6:49 PM IST

ABOUT THE AUTHOR

...view details