പത്തനംതിട്ട :അടൂര്‍ ഏനാത്തിന് സമീപം കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഇരുപത്തിയൊന്നോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംസി റോഡിന് സമീപം ഏനാത്ത് പുതുശ്ശേരി ഭാഗത്ത് വെള്ളിയാഴ്‌ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയി, കെഎസ്‌ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക് - അടൂര്‍ ബസ് അപകടം
കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് എതിര്‍ ദിശയിൽ നിന്നും വന്ന ലോറിയിലേക്ക് ഇടിച്ചുകയറിയത്
ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയി...കെഎസ്‌ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്
കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിര്‍ ദിശയില്‍ വന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അടൂരില്‍ നിന്നും അഗ്നിശമനസേനയെത്തിയാണ് ബസില്‍ നിന്നും ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Last Updated : May 14, 2022, 10:02 AM IST