കേരളം

kerala

തിരുവല്ലയില്‍ ഭൂമി കുഴിക്കുന്നതിനിടെ മനുഷ്യസമാന അസ്ഥികൾ കണ്ടെത്തി

മനുഷ്യ അസ്ഥിയുമായി സാമ്യമുള്ളതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു

By

Published : Mar 12, 2020, 8:18 AM IST

Published : Mar 12, 2020, 8:18 AM IST

thiruvalla bones found  തിരുവല്ല അസ്ഥികൾ കണ്ടെത്തി  രാമപുരം ചന്ത  ഫോറന്‍സിക് പരിശോധന
തിരുവല്ലയില്‍ ഭൂമി കുഴിക്കുന്നതിനിടെ മനുഷ്യസമാന അസ്ഥികൾ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ലയില്‍ രാമപുരം ചന്തക്ക് സമീപം കെട്ടിടനിര്‍മാണത്തിന്‍റെ ഭാഗമായി ഭൂമി കുഴിക്കുന്നതിനിടെ മനുഷ്യന്‍റേതെന്ന് സംശയിക്കുന്ന അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. ചന്തക്ക് എതിര്‍വശത്ത് വര്‍ഷങ്ങളായി അടഞ്ഞുകിടന്ന വ്യാപാരസ്ഥാപനത്തിന്‍റെ പിന്നിലെ ഭൂമി കുഴിക്കുന്നതിനിടയിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. അരയടിയോളം നീളമുളള രണ്ട് കഷണങ്ങളാണ് ലഭിച്ചത്. മനുഷ്യന്‍റേതിന് സമാനമായതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. അസ്ഥികള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചു. പരിശോധനാ ഫലം അനുസരിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് സിഐ പി.ആര്‍.സന്തോഷ് അറിയിച്ചു.

ABOUT THE AUTHOR

...view details