പത്തനംതിട്ട: എസ്‌എസ്‌എല്‍സി പരീക്ഷ കഴിഞ്ഞ് ബൈക്കിൽ മടങ്ങിയ വിദ്യാർഥി അപകടത്തിൽ മരിച്ചു. അടൂർ വയല നന്ദനത്തില്‍ രാധാകൃഷ്ണൻ ഉണ്ണിത്താന്‍റെയും ലക്ഷ്മിയുടെയും മകന്‍ യദുകൃഷ്ണന്‍ (16) ആണ് മരിച്ചത്. ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്ത സഹപാഠി അടൂർ പരുത്തപ്പാറ സ്വദേശി അജ്മലി(16)നെ പരുക്കുകളോടെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച വൈകിട്ട് നാലിന് കെ.പി റോഡിൽ പറക്കോടിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് കെഎസ്‌ആര്‍ടിസി ബസിലിടിച്ചായിരുന്നു അപകടം. അടൂര്‍ ഭാഗത്തും നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. പറക്കോട് അമൃത ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു ഇരുവരും.
പരീക്ഷ കഴിഞ്ഞ് ബൈക്കിൽ മടങ്ങിയ പത്താം ക്ലാസുകാരൻ അപകടത്തിൽ മരിച്ചു - ബൈക്ക് അപകടം വാര്‍ത്തകള്‍
തിങ്കളാഴ്‌ച വൈകിട്ട് നാലിന് കെ.പി റോഡിൽ പറക്കോടിന് സമീപമായിരുന്നു അപകടം.
പരീക്ഷ കഴിഞ്ഞ് ബൈക്കിൽ മടങ്ങിയ പത്താം ക്ലാസുകാരൻ അപകടത്തിൽ മരിച്ചു