പത്തനംതിട്ട: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലവടി സ്വദേശി ജിബു ഏബ്രഹാമാണ് (23) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിബുവിന്‍റെ സുഹൃത്ത് ജെഫിനെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മാവേലിക്കര-തിരുവല്ല സംസ്ഥാന പാതയിലെ പുളിക്കീഴിൽ അപകടം നടന്നത്.
പത്തനംതിട്ടയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - bike accident
തലവടി സ്വദേശി ജിബു ഏബ്രഹാമാണ് മരിച്ചത്. ജിബുവിന്‍റെ സുഹൃത്ത് ജെഫിനെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ടയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടത്തിന് ശേഷം യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റാൻ ഇരുപത് മിനിറ്റോളം വൈകിയെന്നും ആരോപണമുണ്ട്. കാറിൽ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബുവിനെ രക്ഷിക്കാനായില്ല. വിദേശത്ത് ജോലി ചെയ്‌തിരുന്ന ജിബു മൂന്ന് മാസം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. ജോലി സ്ഥലത്തേക്ക് തിരികെ മടങ്ങാനിരിക്കെയാണ് അപകടം നടന്നത്.