പത്തനംതിട്ട: ഷട്ടിൽ കോർക്കെടുക്കാൻ വീടിന് മുകളിൽ കയറിയ യുവാവ് താഴെ വീണ് മരിച്ചു. തുമ്പമൺ മണ്ണാക്കടവ് തുണ്ടിക്കിഴക്കേതിൽ ബിജു തോമസ്( 44) ആണ് മരിച്ചത്. സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ പത്തനംതിട്ട ശാഖ മാനേജരായിരുന്നു.
ഷട്ടിൽ കോർക്കെടുക്കാൻ വീടിന് മുകളിൽ കയറിയ യുവാവ് വീണ് മരിച്ചു - ബിജു തോമസ്
തുമ്പമൺ മണ്ണാക്കടവ് തുണ്ടിക്കിഴക്കേതിൽ ബിജു തോമസ്( 44) ആണ് മരിച്ചത്
ഷട്ടിൽ കോർക്കെടുക്കാൻ വീടിനു മുകളിൽ നിന്ന് വീണു യുവാവ് മരിച്ചു
ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുട്ടികൾക്കൊപ്പം വീടിന്റ മുറ്റത്ത് ഷട്ടിൽ കളിക്കുമ്പോൾ കോർക്ക് വീടിന്‍റെ മുകളിൽ പോയി.ഇതെടുക്കാനായി വീടിനുമുകളിൽ കയറിയ ബിജു കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - ഷീന. മക്കൾ - സ്റ്റീവ്, സുസാൻ, ബെൻ.
Also Read:ക്യാൻസറിനെ അതിജീവിച്ച യുവതി കൊവിഡ് ബാധിച്ച് മരിച്ചു
Last Updated : Jun 16, 2021, 6:16 AM IST