പത്തനംതിട്ട: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ പെന്‍ഷന്‍തുക സംഭാവന ചെയ്ത് തിരുവല്ല പൊടിയാടി സ്വദേശിയും ആലപ്പുഴ മുന്‍ ആര്‍.ഡി.ഒയുമായ കണത്തറ വീട്ടില്‍ പി.ഭാസ്‌കരന്‍ നായർ. തന്‍റെ ഒരുമാസത്തെ പെന്‍ഷന്‍തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാൻ സന്നദ്ധതകാട്ടി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യുവിന് കത്തയച്ചു.
പെന്‍ഷന്‍തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി 95 വയസുകാരനായ ഭാസ്‌കരന്‍ നായര്‍ - പത്തനംതിട്ട
ഒരുമാസത്തെ പെന്‍ഷന്‍തുക സംഭാവന ചെയ്ത് തിരുവല്ല പൊടിയാടി സ്വദേശിയും ആലപ്പുഴ മുന്‍ ആര്‍.ഡി.ഒയുമായ കണത്തറ വീട്ടില്‍ പി.ഭാസ്‌കരന്‍ നായർ.
പെന്‍ഷന്‍തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി 95 വയസുകാരനായ ഭാസ്‌കരന്‍ നായര്‍
കൊവിഡ് നിയന്ത്രണങ്ങളും ശാരീരിക അവശതകളും മൂലം ജില്ലാ ട്രഷറിയില്‍ എത്താന്‍ സാധിക്കാത്തതിനാലാണ് കത്തിലൂടെ തന്‍റെ പെന്‍ഷന്‍ തുകയായ 30,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനചെയ്യാന്‍ തീരുമാനമെടുത്തതെന്ന് 95വയസുകാരനായ ഭാസ്‌കരന്‍ നായര്‍ പറയുന്നു. കൊവിഡ് പ്രതിസന്ധിയില്‍ തന്നാലാകുന്നത് ജനത്തിനായി ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.