കേരളം

kerala

ETV Bharat / state

ഭാരത് ബചാവോ; ഏകദിന സെമിനാർ എംഎം ഹസൻ ഉദ്ഘാടനം ചെയ്തു

പാർലമെന്‍റിലെ ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിലാണ് നരേന്ദ്ര മോദി പൗരത്വ നിയമം ഭേദഗതി കൊണ്ടുവന്നത്. എന്നാൽ കലാലയങ്ങളിലും തെരുവുകളിലും അതിനെ എതിർക്കുന്ന ഭുരിപക്ഷമാണുള്ളതെന്നും എംഎം ഹസൻ.

ഭാരത് ബചാവോ  Bharath Bachao Strike constituted by KPCC  KPCC  കെപിസിസി  എംഎം ഹസ്സൻ
എംഎം ഹസ്സൻ

By

Published : Jan 16, 2020, 11:56 PM IST

പത്തനംതിട്ട:കെപിസിസിയുടെ ഭാരത് ബചാവോ സമരപരിപാടികളുടെ ഭാഗമായി മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന സെമിനാർ മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസൻ ഉദ്ഘാടനം ചെയ്തു.

ദേശീയ പൗരത്വ രജിസ്റ്റർ മുസ്ലിം ജനവിഭാഗത്തെ മാത്രമല്ല എല്ലാവരെയും ദോഷകരമായി ബാധിക്കുമെന്നും നീതി നിഷേധിക്കുന്ന നിയമങ്ങൾ ലംഘിക്കണമെന്ന് ഉപ്പ് സത്യാഗ്രഹത്തിലൂടെ ഗാന്ധിജി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ എംഎം ഹസൻ പറഞ്ഞു. പാർലമെന്‍റിലെ ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിലാണ് നരേന്ദ്ര മോദി പൗരത്വ നിയമം ഭേദഗതി കൊണ്ടുവന്നത്. എന്നാൽ കലാലയങ്ങളിലും തെരുവുകളിലും അതിനെ എതിർക്കുന്ന ഭുരിപക്ഷമാണുള്ളതെന്നും അദേഹം അഭിപ്രായപ്പെട്ടു.

ഭാരത് ബചാവോ; ഏകദിന സെമിനാർ എംഎം ഹസൻ ഉദ്ഘാടനം ചെയ്തു

മഹിളാ കോൺഗ്രസ് പത്തനംത്തിട്ട ജില്ലാ പ്രസിഡന്‍റ് കുഞ്ഞുഞ്ഞമ്മാ ജോസഫിന്‍റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സെമിനാറിൽ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, അഡ്വ. എ സുരേഷ് കുമാർ, വെട്ടുർ ജ്യോതി പ്രസാദ്, രജനീ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.

ABOUT THE AUTHOR

...view details