പത്തനംതിട്ട:ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ സ്വത്തുക്കൾക്ക് നേരെയുള്ള വേട്ടയാടൽ അവസാനിപ്പിക്കണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം. ശബരിമല വിമാനത്താവളം നിർമിക്കാനുദ്ദേശിക്കുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലൂടെ പരിഹാരം കാണണമെന്ന് ഫോറം പ്രസിഡന്റ് അഡ്വ. സ്റ്റീഫൻ ഐസക് ആവശ്യപ്പെട്ടു.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്വത്തുകള്‍ക്ക് വേണ്ടി വേട്ടയാടപ്പെടുന്നുവെന്ന് ആരോപണം
ശബരിമല വിമാനത്താവളം നിർമിക്കാനുദ്ദേശിക്കുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലൂടെ പരിഹാരം കാണണമെന്ന് ഫോറം പ്രസിഡന്റ് അഡ്വ. സ്റ്റീഫൻ ഐസക് ആവശ്യപ്പെട്ടു.
ശബരിമല വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവിറക്കിയ സാഹചര്യത്തിലാണ് സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ഫോറം രംഗത്തെത്തിയിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഏകപക്ഷീയമായി സർക്കാർ ഏറ്റെടുത്ത നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ഫോറം വ്യക്തമാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അഭിപ്രായ സമന്വയത്തിലൂടെ പരിഹാരം കാണണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം പ്രസിഡന്റ് അഡ്വ. സ്റ്റീഫൻ അലക്സ് വ്യക്തമാക്കി.