പത്തനംതിട്ട: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ പി.എൻ പണിക്കരുടെ അനുസ്മരണാർഥം 25-ാമത് വായനാദിന മാസാചരണത്തിന് തുടക്കം. ഡിജിറ്റൽ വെബ്സൈറ്റിന്‍റെ ഉദ്ഘാടനം ജില്ലാ കലക്ടർ പി.ബി നൂഹ് നിർവഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വായനദിനമാസാചരണം ജൂൺ 19 മുതൽ ഒരു മാസ കാലയളവിൽ ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് സംഘടിപ്പിക്കുന്നത്.
വായനാദിന മാസാചരണത്തിന് തുടക്കം
ഡിജിറ്റൽ വെബ്സൈറ്റിന്‍റെ ഉദ്ഘാടനം ജില്ലാ കലക്ടർ പി.ബി നൂഹ് നിർവഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വായനദിനമാസാചരണം ജൂൺ 19 മുതൽ ഒരു മാസ കാലയളവിൽ ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് സംഘടിപ്പിക്കുന്നത്.
വായനാദിന മാസാചരണത്തിന് തുടങ്ങി
കുട്ടികളിൽ വായന ശീലമാക്കാനും അതിലൂടെ അവരുടെ ക്രിയാത്മകതയും, കർമശേഷിയും വളർത്തി അറിവിലൂടെ ശാക്തീകരിക്കന്നതിനും വായനദിനമാസാചരണം വഴിയൊരുക്കും. സംസ്ഥാന സർക്കാർ, നീതി ആയോഗ്, പി.എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സാക്ഷരതാ മിഷൻ, വിദ്യാഭ്യാസ വകുപ്പ്, കാൻഫെഡ്, വിക്ടേഴ്സ് ചാനൽ, വിവിധ വകുപ്പുകൾ, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.