പത്തനംതിട്ട :മൈലപ്ര - മേക്കൊഴൂര്‍ റോഡില്‍ തടിലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. റാന്നി ഉതിമൂട് മാമ്പാറയില്‍ ഷൈജുവാണ് (40) മരിച്ചത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഉതിമൂട് കോയിക്കോട്ട് രാജേഷ് (40), ലോറിയില്‍ ഉണ്ടായിരുന്ന കുമ്പഴ തറയില്‍ ജയന് (35) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു ; ഡ്രൈവര്‍ മരിച്ചു - തടിലോറി അപകടം
റാന്നി ഉതിമൂട് മാമ്പാറയില്‍ ഷൈജുവാണ് (40) മരിച്ചത്
![തടിലോറി ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞു ; ഡ്രൈവര്‍ മരിച്ചു auto rickshaw driver died when a truck overturned into auto rickshaw auto rickshaw driver died when a truck overturned into auto rickshaw in pathanamthitta pathanamthitta pathanamthitta accident തടിലോറി ഓട്ടോറിക്ഷയ്ക്കു മുകളിലേക്കു മറിഞ്ഞു ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു പത്തനംതിട്ട പത്തനംതിട്ട മരണം പത്തനംതിട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു തടിലോറി തടിലോറി അപകടം ഓട്ടോറിക്ഷ അപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13442916-thumbnail-3x2-alk.jpg)
തടിലോറി ഓട്ടോറിക്ഷയ്ക്കു മുകളിലേക്കു മറിഞ്ഞു ; ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു
ALSO READ:ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നലെ രാത്രി ഏഴോടെ പട്ടാംകുഴി പുതുവേലിപ്പടിയിലായിരുന്നു അപകടം. ഓട്ടോറിക്ഷ ലോറിക്കടിയില്പ്പെട്ടതോടെ രക്ഷാപ്രവര്‍ത്തനം വൈകി. പത്തനംതിട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് ആളുകളെ പുറത്തെടുത്തത്. ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈജു മരിച്ചിരുന്നു.