പത്തനംതിട്ട:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ പൂര്‍ണസജ്ജം. മേയ് രണ്ടിന് പുലര്‍ച്ചെ അഞ്ചിന് തന്നെ വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ കൗണ്ടിങ് സെന്‍ററില്‍ എത്തും. അതത് നിയോജക മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്ന തെരഞ്ഞെടുപ്പ് കൗണ്ടിങ് ഒബ്‌സര്‍വറുടെ നേതൃത്വത്തില്‍ റാന്‍ഡമൈസേഷന്‍ നടത്തും. ഏഴ് മണിയോടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും.
നിയമസഭാ തെരഞ്ഞടുപ്പ്: പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം - Assembly Election Results 2021
ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. എട്ട് മണിക്ക് തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ ടേബിളുകളില്‍ എത്തിക്കും.
ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. എട്ട് മണിക്ക് തന്നെ പോസ്റ്റല്‍ ബാലറ്റുകള്‍ ടേബിളുകളില്‍ എത്തിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റല്‍ ബാലറ്റുകള്‍ തുറക്കുക.
പൊതു ജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. ജില്ലയിലെ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും മീഡിയ സെന്‍ററുകള്‍ പ്രവര്‍ത്തിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ പൊലീസ് നിരീക്ഷണം ഉണ്ടാകും.