യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി - ആന്‍റോ ആന്‍റണി
പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണിയുടെ മൈലപ്രയിലെ വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന പ്രചരണ സാമഗ്രികളും ചുവരെഴുത്തുകളുമാണ് നശിപ്പിക്കപെട്ടത്.
പത്തനംതിട്ട : കഴിഞ്ഞ ദിവസം രാത്രിയാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്‍റോ ആന്‍റണിയുടെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടത് . ആന്‍റോ ആന്‍റണിയുടെ മൈലപ്രയിലെ വീടിനു മുന്നിലെ പോസ്റ്ററുകളും ചുവരുഴുത്തുകളുമാണ് നശിപ്പച്ചത്. പരാജയഭീതി മൂലം പ്രതിപക്ഷ പാർട്ടികൾ ആണ് പ്രചരണ സാമഗ്രികൾ നശിപ്പിക്കുന്നത് എന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നു. സംഭവത്തെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.