പത്തനംതിട്ട:കാവുംഭാഗം അഞ്ചൽക്കുറ്റി- ഐപ്പ് ജംഗ്ഷൻ റോഡിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. നിർമാണം നടത്തി രണ്ട് മാസം പിന്നിട്ടപ്പോൾ തന്നെ അഞ്ചൽക്കുറ്റി- ഐപ്പ് ജംഗ്ഷൻ റോഡ് തകര്‍ന്നിരുന്നു. റോഡിലെ തകർന്ന തറയോടുകൾ മാറ്റുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്. 12 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മാസം മുമ്പ് തറയോട് പാകിയ റോഡിന്‍റെ തകർച്ച സംബന്ധിച്ച് ഇ ടിവി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
അഞ്ചൽക്കുറ്റി-ഐപ്പ് ജംഗ്ഷൻ റോഡിന്‍റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു - യാത്രാ ദുരിതം സംബന്ധിച്ച പരാതി
റോഡിലെ തകർന്ന തറയോടുകൾ മാറ്റുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്. 12 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് മാസം മുമ്പ് തറയോട് പാകിയ റോഡിന്‍റെ തകർച്ച സംബന്ധിച്ച് ഇ ടിവി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു

അഞ്ചൽക്കുറ്റി- ഐപ്പ് ജംഗ്ഷൻ റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
റോഡിലെ പൊട്ടിത്തകർന്ന് കിടക്കുന്ന തറയോടുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തിരുവല്ല നഗരസഭ മുപ്പത്തിരണ്ടാം വാർഡിൽ ഉൾപ്പെടുന്ന പ്രധാന റോഡാണിത്. തകർന്ന റോഡും പതിവാകുന്ന വെള്ളക്കെട്ടും മൂലമുള്ള യാത്രാ ദുരിതം സംബന്ധിച്ച പരാതികളെ തുടർന്നാണ് റോഡിൽ തറയോട് പാകുന്നതിനായി നഗരസഭ 12 ലക്ഷം രൂപ അനുവദിച്ചത്. ഈ റോഡാണ് നിർമാണം പൂർത്തിയാക്കി രണ്ട് മാസം പിന്നിട്ടപ്പോൾ തകർന്നത്. റോഡ് നിർമിച്ച കരാർ കമ്പനി തന്നെയാണ് അറ്റകുറ്റപ്പണിയും നടത്തുന്നത്.