കേരളം

kerala

ETV Bharat / state

കൊവിഡ് 19; മാസ്‌ക് എല്ലാവരും ധരിക്കേണ്ടതില്ലെന്ന് ഡിഎംഒ

പ്രകടമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളെ പരിചരിക്കുന്നവരും മാസ്‌ക് ഉപയോഗിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസർ പറഞ്ഞു.

By

Published : Mar 9, 2020, 7:11 PM IST

കൊവിഡ് 19  പത്തനംതിട്ട മെഡിക്കല്‍ ഓഫീസർ  എല്ലാവരും മാസ്ക് ഉപയോഗിക്കേണ്ടതില്ല  മാസ്‌ക് ആരൊക്കെ ഉപയോഗിക്കണം  who all are need to use mask in pathanamthita  covid 19  pathanamthita medical officer
കൊവിഡ് 19; മാസ്‌ക് എല്ലാവരും ധരിക്കേണ്ടതില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസർ

പത്തനംതിട്ട: കൊവിഡ് 19 പകരുമെന്ന ഭയം മൂലം എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫീസർ ഡോ.എ.എല്‍ ഷീജ.

ആരൊക്കെ മാസ്‌ക് ഉപയോഗിക്കണം?

പ്രകടമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗികളെ പരിചരിക്കുന്നവരും മാസ്‌ക് ഉപയോഗിക്കണം. പൊതുജനങ്ങള്‍ യാത്ര ചെയ്യുമ്പോഴോ പൊതു സ്ഥലങ്ങളില്‍ പോകുമ്പോഴോ മാസ്‌ക് ഉപയോഗിക്കേണ്ട ആവശ്യമില്ല. ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതും ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തും.

രോഗ ലക്ഷണങ്ങള്‍ ഉള്ളവരോട് ഒരു മീറ്ററില്‍ കൂടുതല്‍ അകലം പാലിക്കണം. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക എന്നിവ ശീലമാക്കിയാല്‍ രോഗ പകര്‍ച്ചയെ തടയാനാകുമെന്നും ഡിഎംഒ പറഞ്ഞു.

കൊറോണ കണ്‍ട്രോള്‍ റൂം നമ്പര്‍...

കൊറോണ രോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും, വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കുന്നതിനുമായി രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പര്‍ - 0468 2228220

കലക്ടറേറ്റ് ദുരന്തനിവാരണ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പര്‍ - 0468 2322515, 9188293118, 9188803119.

ടോള്‍ഫ്രീ നമ്പര്‍ - 1077

ഈ നമ്പറുകളില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു.

ABOUT THE AUTHOR

...view details