എറണാകുളം:ശബരിമലയിലേക്ക് സ്വകാര്യ കമ്പനി ഹെലികോപ്റ്റർ സർവീസ് പരസ്യം ചെയ്‌ത സംഭവത്തിൽ ദേവസ്വം ബോർഡ് നൽകിയ പരാതിയിന്‍മേല്‍ നടപടി ആരംഭിച്ചതായി പൊലീസ്. ശബരിമലയിലേക്ക് ഹെലി കേരള കമ്പനി ഹെലികോപ്റ്റർ സർവീസും വി.ഐ.പി ദർശനവും വാഗ്‌ദാനം ചെയ്‌ത് പരസ്യം നൽകിയ സംഭവത്തിൽ നടപടി ആരംഭിച്ചതായാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. തിരുവിതാംകൂർ ദേവസ്വം സെക്രട്ടറി നൽകിയ പരാതിയിന്മേലാണ് നടപടി.
ഇതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ചില ചോദ്യങൾ പരിഹാസ രൂപേണ ഹൈക്കോടതി ഹെലി കേരള കമ്പനിയ്ക്ക് നേരെ ഉന്നയിച്ചിരുന്നു. പ്രത്യേക ദർശനം നടത്തുന്നുവെന്നാണല്ലോ വാഗ്‌ദാനം. വി.ഐ.പി ദർശനത്തിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്തെന്നായിരുന്നു കമ്പനിയോട് കോടതിയുടെ ചോദ്യങ്ങൾ.