കേരളം

kerala

ETV Bharat / state

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ഗേറ്റില്‍ കുടുങ്ങി കാട്ടുപന്നി ചത്തു - forest department

തട്ട വായനശാലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ഗേറ്റിലാണ് പന്നി കുടുങ്ങിയത്.

പത്തനംതിട്ട വാർത്ത  കാട്ടുപന്നി ചത്തു  വനം വകുപ്പ് ഉദ്യോഗസ്ഥർ  പത്തനംതിട്ട കാട്ടുപന്നി ചത്തു  wild boar death pathanamthitta  pathanamthita news  forest department  pathanamthitta thatta news
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ഗേറ്റില്‍ കുടുങ്ങി കാട്ടുപന്നി ചത്തു

By

Published : Jul 25, 2020, 3:25 PM IST

പത്തനംതിട്ട:നാട്ടില്‍ ഇറങ്ങിയ കാട്ടുപന്നി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ഗേറ്റില്‍ കുടുങ്ങി ചത്തു. തട്ട വായനശാലയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ ഗേറ്റിലാണ് പന്നി കുടുങ്ങിയത്. പ്രഭാത സവാരിക്ക് പോയവരാണ് പന്നി ഗേറ്റില്‍ കുടുങ്ങിയത് ആദ്യം കണ്ടത്. തുടർന്ന് സ്ഥലം ഉടമയെ വിവരം അറിയിക്കുകയും ഉടമ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയുമായിരുന്നു.

പന്നിയെ ജീവനോടെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം വരുന്നത് കണ്ട് ഭയന്നോടിയതാകാം പന്നി ഗേറ്റിൽ കുടുങ്ങാൻ കാരണമെന്നും കഴുത്തിൽ ഉണ്ടായ മുറിവുകളാണ് മരണകാരണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ABOUT THE AUTHOR

...view details