പത്തനംതിട്ട: കോന്നിയിൽ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുത്ത് അടൂർ പ്രകാശ്. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കിയ അടൂർ പ്രകാശ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും നടത്തിയ ചർച്ചയെ തുടര്‍ന്നാണ് അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ എത്തിയത്.
അനുനയ ശ്രമം ഫലം കണ്ടു; അടൂർ പ്രകാശ് യുഡിഎഫ് കൺവെൻഷൻ വേദിയിൽ - അടൂർ പ്രകാശ്
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും നടത്തിയ ചർച്ചയെ തുടര്‍ന്നാണ് അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയില്‍ എത്തിയത്
അനുനയ ശ്രമം ഫലം കണ്ടു; അടൂർ പ്രകാശ് യു ഡി എഫ് കൺവെൻഷൻ വേദിയിൽ
ഡി.സി.സി പ്രസിഡന്‍റ് അനാവശ്യ പരാമര്‍ശം നടത്തി അപമാനിച്ചെന്ന് അടൂർ പ്രകാശ് പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചു. ഇത് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയെതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം അനുനയ ശ്രമങ്ങളുമായി രംഗത്തെത്തിയത്. കണ്‍വെന്‍ഷന്‍ വേദിയില്‍ എത്തിയ അടൂര്‍ പ്രകാശിന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.
Last Updated : Sep 30, 2019, 1:21 PM IST