അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങൾക്കും കൊവിഡ് - കൊവിഡ്
ശനിയാഴ്ച രാവിലെ മുതൽ കടുത്ത പനിയുണ്ടായതിനെ തുടർന്നാണ് ഉച്ചക്ക് ആൻ്റിജൻ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങൾക്കും കൊവിഡ്
പത്തനംതിട്ട: അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗോപകുമാറിന്‍റെ ഭാര്യക്കും രണ്ട് മക്കൾക്കും കൂടാതെ എംഎൽഎയുടെ പിഎക്കും ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ചികിത്സക്കായി പോയിരുന്നു. ശനിയാഴ്ച രാവിലെ മുതൽ കടുത്ത പനിയുണ്ടായതിനെ തുടർന്നാണ് ഉച്ചക്ക് ആൻ്റിജൻ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.