പത്തനംതിട്ട:അടൂര്‍-മണ്ണടി റോഡ് ബി.എം ആന്‍ഡ് ബി.സി ഉന്നത നിലവാരത്തില്‍ നിര്‍മാണം ആരംഭിച്ചു. റോഡിന്‍റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. അടൂര്‍ മണ്ഡലത്തിലെ ഏറത്ത്, കടമ്പനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ആറു കിലോമീറ്റര്‍ ദൂരം വരുന്നതാണ് അടൂര്‍-മണ്ണടി പൊതുമരാമത്ത് റോഡ്. വെള്ളകുളങ്ങരയില്‍ നിന്നാരംഭിച്ച് കടമ്പനാട് ഏനാത്ത് റോഡിലാണ് എത്തിച്ചേരുന്നത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ശ്രമഫലമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ 2019 -20 ബജറ്റില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപാ റോഡിന് അനുവദിച്ചിരുന്നു.
അടൂര്‍-മണ്ണടി റോഡ് നിര്‍മാണം ആരംഭിച്ചു - mannadi
റോഡിന്‍റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
അടൂര്‍-മണ്ണടി റോഡ് നിര്‍മാണം ആരംഭിച്ചു
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈലാറെജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ രാജേഷ് അമ്പാടി, ഗ്രാമപഞ്ചായത്ത് അംഗം ടി.ഡി. സജി, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഷീനാ രാജന്‍, അസിസ്റ്റന്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബിനു, അസിസ്റ്റന്‍ഡ് എന്‍ജിനിയര്‍ മുരുകേശ്, കവിരാജ്, അനില്‍ ചൂരക്കോട്, രാജേഷ് മണക്കാല എന്നിവര്‍ പങ്കെടുത്തു.