ജാതി പറഞ്ഞ് വോട്ട് തേടി; അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ചിറ്റയം ഗോപകുമാർ - ചിറ്റയം ഗോപകുമാർ
യുഡിഎഫ് സ്ഥാനാർഥി എം.ജി കണ്ണന്‍ പട്ടികജാതി കോളനികളിൽ ജാതി പറഞ്ഞ് വോട്ട് തേടിയെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ചിറ്റയം ഗോപകുമാറിന്‍റെ ആരോപണം.
ജാതി പറഞ്ഞ് വോട്ട് തേടി; അടൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ചിറ്റയം ഗോപകുമാർ
പത്തനംതിട്ട: അടൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.ജി കണ്ണനെതിരെ എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ. എം.ജി കണ്ണൻ പട്ടികജാതി കോളനികളിൽ ജാതി പറഞ്ഞ് വോട്ട് തേടിയെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ആരോപണം. മണ്ഡലത്തിലെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ആരും തന്‍റെ ജാതി അന്വേഷിച്ചിരുന്നില്ലെന്നും ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയും പ്രവർത്തകരും ജാതി പറഞ്ഞ് പ്രചരണം നടത്തിയതായും ചിറ്റയം ഗോപകുമാര്‍ ആരോപിച്ചു.
Last Updated : Apr 13, 2021, 1:16 PM IST