കേരളം

kerala

ETV Bharat / state

തിരുവല്ല-കാവുംഭാഗം മുത്തൂര്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി - എസ്.എന്‍ പിള്ള ലെയിന്‍

ചാലുകളും തോടുകളും കൈയേറി വീടുകളും റോഡുകളും നിര്‍മിച്ചത് മൂലം വെള്ളം ഒഴുകി പോകുന്നതിന് സാധിക്കാതെ വന്നതാണ് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണം.

തിരുവല്ല-കാവുംഭാഗം മുത്തൂര്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി

By

Published : Oct 27, 2019, 3:43 PM IST

Updated : Oct 27, 2019, 6:47 PM IST

പത്തനംതിട്ട: തിരുവല്ല - കാവുംഭാഗം മുത്തൂര്‍ റോഡില്‍ മന്നങ്കരചിറ എസ്.എന്‍ പിള്ള ലെയിനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇവിടെയുണ്ടായിരുന്ന ചാലുകളും തോടുകളും കൈയേറി വീടുകളും റോഡുകളും നിര്‍മിച്ചതു മൂലം വെള്ളം ഒഴുകി പോകുന്നതിന് സാധിക്കാതെ വന്നതാണ് വെള്ളക്കെട്ട് ഉണ്ടാവാന്‍ കാരണം. ഇതിനു പരിഹാരം കാണുന്നതിന് പരമാവധി ചാലുകള്‍ പുനസ്ഥാപിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി റോഡ് സൈഡില്‍ ഓടകളുടെ നിര്‍മാണം തുടങ്ങി. 300 മീറ്റര്‍ ദൂരമുള്ള തോട്ടില്‍ നിലവില്‍ നീരൊഴുക്കില്ല. ഈ ഭാഗം ശരിയാക്കി കഴിഞ്ഞാല്‍ സമീപത്തെ മുന്നൂറ്റി അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു കോളനികളില്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി വെള്ളം കയറുന്നതിന് പരിഹാരം കാണാന്‍ കഴിയും. ഇതു ശുചീകരിക്കുന്നതിനുള്ള ബജറ്റ് ചെറുകിട ജലസേചന വകുപ്പ് തയാറാക്കിയിട്ടുണ്ട്. വരാല്‍തോട് പുനരുദ്ധരിക്കുന്നതിന് 21 ലക്ഷം രൂപ ചെറുകിട ജലസേചന വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. തിരുവല്ല നഗരസഭ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് ഘട്ടംഘട്ടമായി ദീര്‍ഘകാല പദ്ധതി നടപ്പാക്കുന്നതിനും തീരുമാനമായി.

Last Updated : Oct 27, 2019, 6:47 PM IST

ABOUT THE AUTHOR

...view details