ഒഴുക്കിൽ പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി - achankovil river
പന്തളത്ത് അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട് കാണാതായ തിരുവനന്തപുരം അരുവിക്കര സ്വദേശി സുരേഷ് കുമാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
പത്തനംതിട്ട: ഒഴുക്കിൽ പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പന്തളത്ത് അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട് കാണാതായ തിരുവനന്തപുരം അരുവിക്കര സ്വദേശി സുരേഷ് കുമാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഞെട്ടൂർ പഴക്കച്ചിറയിലാണ് മൃതദേഹം പൊങ്ങിയത്. ഞായറാഴ്ച രാവിലെ 9.30ക്ക് വലിയകോയിക്കൽ ക്ഷേത്രക്കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ഒഴുക്കിൽപ്പെട്ടത്. ആറ്റിലെ ശക്തമായ ഒഴുക്ക് കാരണം അഗ്നിശമന സേനയും സ്കൂബാ ടീമും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.