പത്തനംതിട്ട്: അച്ചൻകോവിലാർ നദിയിൽ പ്രദേശവാസികളെ ഭീതിപ്പെടുത്തി എണ്ണപ്പാട. കുമ്പഴ മുതൽ താഴൂർ കടവ് വരെയുള്ള പ്രദേശിങ്ങളിലാണ് നദിയിൽ വ്യാപകമായി എണ്ണപ്പാട കാണാനിടയായത്.
ആച്ചൻകോവിലാറിൽ എണ്ണപ്പാട; ഭീതിയിൽ പ്രദേശവാസികൾ
തീരങ്ങളിലായി പ്രവർത്തിക്കുന്ന അറവ് ശാലകൾ, ഹോട്ടലുകൾ തുടങ്ങിയവയിൽ നിന്ന് മാലിന്യം നദിയിലേക്കാണ് ഒഴിക്കി വിടാറുള്ളതെന്ന് നാട്ടുകാർ.
ഈ പ്രദേശങ്ങളിൽ നദിയിൽ കുളിക്കുന്നവർക്ക് ദേഹത്ത് ചൊറിച്ചിലും തടിപ്പും അനുഭവപ്പെടുന്നുയെന്ന് സമീപവാസികൾ പറഞ്ഞു. കുമ്പഴയിൽ നിന്നാണ് ജില്ലയില്ലെ മിക്ക പ്രദേശങ്ങളിലേക്കുള്ള വെള്ളം ജല വിതരണ വകുപ്പ് പമ്പ് ചെയ്യുന്നത്. അച്ചൻകോവിലാറിന്‍റെ തീരങ്ങളിലായി പ്രവർത്തിക്കുന്ന അറവ് ശാലകൾ, ഹോട്ടലുകൾ തുടങ്ങിയവയിൽ നിന്ന് മാലിന്യം നദിയിലേക്കാണ് ഒഴുക്കി വിടാറുള്ളതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജലത്തിലെ എണ്ണപ്പാടയുടെ അളവ് വർധിച്ചതിനാൽ പരിശോധനയ്ക്കായി വെള്ളത്തിന്‍റെ സാമ്പളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ജല വിതരണ വകുപ്പ് അറിയിച്ചു.