പത്തനംതിട്ട: എഞ്ചിനിയറിങ് കുടുംബത്തിൽ നിന്നും സിവിൽ സർവീസ് തിളക്കം. മാവേലിക്കര ചെറുകോൽ പോസ്റ്റ് മിസ്‌ട്രസ് ടി.കെ.സുഷമാ ദേവിയുടെയും മാവേലിക്കര പുതിയവീട്ടിൽ തെക്കേതിൽ അഡ്വ.പി.ജി.രവീന്ദ്രൻ ഉണ്ണിത്താന്‍റെയും മകനായ ഗോപു ഉണ്ണിത്താനാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 346 ആം റാങ്കോടെയാണ് എഞ്ചിനിയർ കൂടിയായ ഗോപു ഈ നേട്ടം കൈവരിച്ചത്. തിരുവന്തപുരം സി ഇ ടിയിൽ നിന്നും ബി.ടെക്കും ബെംഗളൂർ ഐ ഐ എസ് ഇ യിൽ നിന്നും എം.എസും നേടിയശേഷമാണ് ഗോപു സിവിൽ സർവീസ് പരിശീലനത്തിലേക്ക് കടന്നത്. തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലായിരുന്നു പരിശീലനം.
എഞ്ചിനിയറിങ് കുടുംബത്തിൽ നിന്നുമൊരു സിവിൽ സർവീസ് തിളക്കം - engineering family
346 ആം റാങ്കോടെയാണ് എഞ്ചിനിയർ കൂടിയായ ഗോപു ഈ നേട്ടം കൈവരിച്ചത്.
എഞ്ചിനിയറിങ് കുടുംബത്തിൽ നിന്നുമൊരു സിവിൽ സർവീസ് തിളക്കം
ഗോപുവിന്‍റെ ഇലന്തൂർ ഉടയൻകാവ് കുടുംബത്തിൽ എഞ്ചിനിയറിങ്ങിന് ശേഷം ഈ രംഗത്ത് ഗവേഷണം നടത്തുന്നവർ, അധ്യാപനം നടത്തുന്നവർ, സോഫ്റ്റ് വെയർ രംഗത്ത് പ്രവർത്തിക്കുന്നവർ, വ്യവസായ രംഗം തെരഞ്ഞെടുത്തവർ എല്ലാം കൂടി 12ഓളം എഞ്ചിനിയർമാരുണ്ട്. ഫുഡ് ടെക്‌നോളജിയിൽ എഞ്ചിനിയറായ ദീപു ആർ.ഉണ്ണിത്താൻ സഹോദരനാണ്.