പത്തനംതിട്ട ജില്ലയിൽ ഇന്ന് 59 പേർക്ക് കൊവിഡ്
പത്തനംതിട്ട:ജില്ലയിൽ ഇന്ന് 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 13 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എട്ടു പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ജില്ലയിൽ 357 പേർ ചികിത്സയിലുണ്ട്. 366 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 1126 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1586 പേരും നിരീക്ഷണത്തിലാണ്. അതേസമയം ഇന്ന് 44 പേർ രോഗമുക്തരായി.