കേരളം

kerala

ETV Bharat / state

അണുനശീകരണത്തിനായി അഗ്നിശമന സേനയ്ക്ക് 50 പുതിയ സ്‌പ്രേയിങ് മെഷീനുകൾ

ഫയര്‍ഫോഴ്‌സ് വാഹനം കടന്നു വരാത്ത സ്ഥലങ്ങളിലും അണുവിമുക്ത പ്രവര്‍ത്തനങ്ങൾ സാധ്യമാക്കുന്ന സ്‌പ്രേയിങ് മെഷീനുകളാണ് ഇവ

അഗ്‌നിശമന സേന പത്തനംതിട്ട  അണുനശീകരണത്തിനായി  സ്‌പ്രേയിങ്ങ് മെഷീനുകൾ  covid 19 pathanamthitta  corona fireforce  50 new spraying machines  fire brigades  fire forces  corona
സ്‌പ്രേയിങ്ങ് മെഷീനുകൾ

By

Published : Apr 13, 2020, 9:44 PM IST

പത്തനംതിട്ട: അണുനശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന അഗ്നിശമന സേനയ്ക്ക് സ്‌പ്രേയിങ് മെഷീനുകളുമായി കേരള സര്‍ക്കാര്‍. അഗ്നിശമന സേനയ്ക്കായി 50 പുതിയ സ്‌പ്രേയിങ് മെഷീനുകളാണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയത്. ഇതില്‍ ജില്ലയ്ക്കായി അനുവദിച്ച മൂന്ന് സ്‌പ്രേയിങ്ങ് മെഷീനുകള്‍ പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ നിന്നും വീണാ ജോര്‍ജ് എംഎല്‍എ ഏറ്റുവാങ്ങി. തുടര്‍ന്ന് അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അഗ്നിശമന സേനയുടെ ഫസ്റ്റ് റസ്‌പൊണ്ട് വാഹനം എംഎല്‍എ അണുനാശിനി തളിച്ച് അണുവിമുക്തമാക്കി. മഹത്തായ സേവനമാണ് ഫയര്‍ ഫോഴ്‌സ് നടത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു. ഫയര്‍ഫോഴ്‌സ് വാഹനം കടന്നു വരാത്ത സ്ഥലങ്ങളിലും അണുവിമുക്ത പ്രവര്‍ത്തനങ്ങൾ സാധ്യമാക്കുന്നതാണ് പുതിയ ഉപകരണം. 15 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഉപകരണം ആളുകള്‍ക്ക് ചുമന്ന് കൊണ്ടു പോകാന്‍ കഴിയും.

ABOUT THE AUTHOR

...view details