പത്തനംതിട്ട :പന്തളം പൂഴിക്കാട് ചിറമുടിയില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന 42കാരി തലയ്‌ക്കടിയേറ്റ് മരിച്ചു. മുളക്കുഴി സ്വദേശി സജിതയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
പത്തനംതിട്ടയില്‍ 42കാരി തലയ്‌ക്കടിയേറ്റ് കൊല്ലപ്പെട്ടു ; യുവാവിന്‍റെ ആക്രമണമെന്ന് പൊലീസ് - woman killed in pandalam
പന്തളം പൂഴിക്കാട് ചിറമുടിയില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം
murder
ഇവരുടെ കൂടെ താമസിച്ചിരുന്ന വെള്ളറട സ്വദേശി ഷൈജു മരക്കഷണം കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സജിതയെ രാത്രിയില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പന്തളം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.