പത്തനംതിട്ട:തിരുവല്ല തുകലശേരി സിഎസ്‌ഐ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഒക്ടോബറില്‍ ഒറ്റപ്പാലത്തും കുന്നംകുളത്തും നടന്ന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാന്‍ പോയി മടങ്ങി എത്തിയ വിദ്യാര്‍ഥികളിലാണ് രോഗം കണ്ടെത്തിയത്. ഇവര്‍ ഹോസ്റ്റലില്‍ വന്ന ശേഷം രണ്ട് കുട്ടികള്‍ക്കു കൂടി അസുഖം പടര്‍ന്നിരുന്നു. രോഗം ബാധിച്ചവരില്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ക്രിസ്മസ് അവധി ആയതിനാല്‍ സ്‌കൂളുകള്‍ തുറന്നിട്ടില്ല. വിദ്യാര്‍ഥികള്‍ക്കു പുറമേ വാർഡനും അസുഖം പിടിപെട്ടിട്ടുണ്ട്. സ്‌കൂളിലെയും ഹോസ്റ്റലിലെയും കുടിവെള്ള സ്രോതസുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചതില്‍ നിന്നും കോളിഫോം കൗണ്ട് സാധാരണ നിലയിലാണെന്ന് കണ്ടെത്തി. അതിനാല്‍ ഇവിടുത്തെ കുടിവെള്ളത്തില്‍ നിന്ന് അല്ല രോഗം പകര്‍ന്നതെന്നാണ് വിലയിരുത്തല്‍. സ്‌കൂളില്‍ ആകെ 250 വിദ്യാര്‍ഥികളും ഹോസ്റ്റലില്‍ 148 വിദ്യാര്‍ഥികളുമാണ് ഉള്ളത്.
തിരുവല്ല സിഎസ്‌ഐ ബധിര വിദ്യാലയത്തിലെ 38 പേർക്ക് മഞ്ഞപ്പിത്ത ബാധ - jaundice
വിദ്യാര്‍ഥികള്‍ക്കു പുറമേ വാർഡനും അസുഖം പിടിപെട്ടിട്ടുണ്ട്. സ്‌കൂളിലെയും ഹോസ്റ്റലിലെയും കുടിവെള്ള സ്രോതസുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചതില്‍ നിന്നും കോളിഫോം കൗണ്ട് സാധാരണ നിലയിലാണെന്ന് കണ്ടെത്തി
ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെത്തിയ അധ്യാപകര്‍ക്ക് രോഗം പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സംബന്ധിച്ച് ബോധവത്കരണം നല്‍കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എഎൽ ഷീജ അറിയിച്ചു. കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ സ്‌കൂള്‍ തുറക്കുന്നത് ജനുവരി അഞ്ചിലേക്ക് മാറ്റണമെന്ന് പ്രിന്‍സിപ്പലിനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി. ഡെപ്യുട്ടി ഡിഎംഒ ഡോ.സി.എസ്. നന്ദിനി, എപ്പിഡമോളജിസ്റ്റ് പ്രിന്‍സ് അലക്‌സാണ്ടര്‍, തിരുവല്ല താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തിയത്.