പത്തനംതിട്ട:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി നിയോജക മണ്ഡലത്തില്‍ 22 പ്രശ്നബാധിത ബൂത്തുകൾ. കൂടാതെ നാല് പ്രശ്ന സാധ്യതാ ബൂത്തുകളും കോന്നിയില്‍ ഉണ്ട്. ആകെ 1,98,974 വോട്ടർമാരാണുള്ളത്. ഇവരില്‍ 104457 പേർ സ്‌ത്രീകളും 94517 പേർ പുരുഷന്‍മാരുമാണ്. സർവീസ് വോട്ടർമാർമാരും പ്രവാസി വോട്ടർമാരും ഉൾപെടെയാണ് ഈ കണക്ക്. സർവീസ് വോട്ടർമാരിൽ 984 പുരുഷന്മാരും 34 സ്‌ത്രീകളുമുണ്ട്. പ്രവാസി വോട്ടർമാരിൽ 764 പേര്‍ പുരുഷന്മാരും ആറ് പേർ സ്‌ത്രീകളുമാണ്. സ്‌ത്രീ വോട്ടർമാരാണ് മണ്ഡലത്തില്‍ കൂടുതലും.
കോന്നിയില്‍ 22 പ്രശ്നബാധിത ബൂത്തുകൾ
കോന്നി നിയോജക മണ്ഡലത്തില്‍ ആകെ 1,98,974 വോട്ടർമാർ. 104457 പേർ സ്‌ത്രീകളും 94517 പേർ പുരുഷന്മാരും
മണ്ഡലത്തിലെ 212 ബൂത്തുകളിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് 39-ാം നമ്പർ ബൂത്തായ ചിറ്റാർ എസ്റ്റേറ്റ് ഗവ. യു.പി സ്കൂളിലാണ്. 690 പുരുഷ വോട്ടർമാരും 712 സ്‌ത്രീ വോട്ടർമാരും ഉൾപ്പടെ 1402 വോട്ടർമാരാണ് ഈ ബൂത്തിലുള്ളത്. വോട്ടർമാരുടെ എണ്ണം കുറവ് ആവണിപ്പാറയിലെ ഗിരിജൻ കോളനിയിലുള്ള അങ്കണവാടി 212-ാം നമ്പർ ബൂത്തിലാണ്. 30 പുരുഷ വോട്ടർമാരും 36 സ്‌ത്രീ വോട്ടർമാരും ഉൾപെടെ 66 വോട്ടർമാർ മാത്രമാണ് ഈ ബൂത്തിലുള്ളത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കോന്നിയിലെ വോട്ടർമാരുടെ എണ്ണം 1,94,705 ആയിരുന്നു. 74.24 ശതമാനമായിരുന്നു അന്ന് പോളിങ്.