പാലക്കാട്: മലമ്പുഴയിൽ 15കാരി അമ്മയായ സംഭവത്തിൽ യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. യുവമോർച്ച പിരായിരി മണ്ഡലം ഭാരവാഹിയായ ആനിക്കോട് സ്വദേശി രഞ്ജിത്തിനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്.
മലമ്പുഴയിൽ 15കാരി പ്രസവിച്ചു; യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ - minor rape in palakkad
യുവമോർച്ച പിരായിരി മണ്ഡലം ഭാരവാഹിയായ ആനിക്കോട് സ്വദേശി രഞ്ജിത്തിനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്.
പെൺകുട്ടിയുമായി സൗഹൃദത്തിലായ ഇയാൾ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വയറുവേദനയെ തുടർന്ന് പാലക്കാട് വനിത ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അടുത്തദിവസം പ്രസവിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരും പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്താണ് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് തെളിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്‌തു. പോക്‌സോ അറസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി യുവമോര്‍ച്ച ജില്ല നേതൃത്വം അറിയിച്ചു.