കഞ്ചാവുമായി യുവാവ് പിടിയിൽ - കഞ്ചാവുമായി യുവാവ് പിടിയിൽ
നർകോട്ടിക്ക് സെൽ ഡിവൈഎസ്‌പി ബാബു.കെ.തോമസിന്‍റെ മേൽനോട്ടത്തിൽ ലഹരി വസ്തുക്കൾ പിടികൂടുന്നതിനായി രൂപീകരിച്ച ലഹരി വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ ദിവസം ആറ് കിലോ കഞ്ചാവ് വാളയാറിൽ നിന്ന് പിടികൂടിയിരുന്നു.
പാലക്കാട്: കഞ്ചാവുമായി പെരുമ്പാവൂർ സ്വദേശി പിടിയിൽ. ഒറ്റപ്പാലo ബസ് സ്റ്റാന്‍റ് പരിസരത്ത് നടന്ന വാഹന പരിശോധനയിലാണ് പെരുമ്പാവൂർ വാഴക്കുളം സ്വദേശി വിനുവിനെ (22) 850 ഗ്രാം കഞ്ചാവുമായി ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. തിരുപ്പൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും വാങ്ങി എറണാകുളത്ത് എത്തിച്ച ശേഷം പാക്കറ്റുകൾ ആക്കി ഒന്നിന് 500 രൂപ നിരക്കിൽ വിൽക്കുകയാണ് പിടിയിലായ വിനുവിന്‍റെ രീതി. 2016 ൽ ആലുവ പൊലീസ് സ്‌റ്റേഷനിലും ഇയാൾക്കെതിരെ കഞ്ചാവ് കടത്തിയതിന് കേസുണ്ട്.
നർകോട്ടിക്ക് സെൽ ഡിവൈഎസ്‌പി ബാബു.കെ.തോമസിന്‍റെ മേൽനോട്ടത്തിൽ ലഹരി വസ്തുക്കൾ പിടികൂടുന്നതിനായി രൂപീകരിച്ച ലഹരി വിരുദ്ധ സ്ക്വാഡ് കഴിഞ്ഞ ദിവസം ആറ് കിലോ കഞ്ചാവ് വാളയാറിൽ നിന്ന് പിടിച്ചിരിന്നു. ഈമാസം ഇതുവരെ ജില്ലയിൽ 140 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്.