പാലക്കാട് : തമിഴ്‌നാട്ടിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ജില്ലയിലേക്കുള്ള ചരക്ക് നീക്കം പകുതിയായി കുറഞ്ഞു. ഇന്നലെ പ്രധാന അതിർത്തിയായ വാളയാർ വഴി സാധാരണ എത്തുന്നതിന്‍റെ പകുതി വാഹനങ്ങളാണ് ജില്ലയിലേക്ക് എത്തിയത്.
തമിഴ്‌നാട്ടിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; ചരക്ക് നീക്കം കുറഞ്ഞു
ഇന്നലെ പ്രധാന അതിർത്തിയായ വാളയാർ വഴി സാധാരണ എത്തുന്നതിന്‍റെ പകുതി വാഹനങ്ങനങ്ങളാണ് പാലക്കാട് എത്തിയത്
തമിഴ്‌നാടിൽ ട്രിപ്പിൾ ലോക്ക് ഡൗൺ; ചരക്ക് നീക്കം പകുതായായി
സാധാരണയായി 24 മണിക്കൂറിൽ 2,500 ചരക്ക് വാഹനങ്ങളാണ് പാലക്കാട് എത്തിയിരുന്നത്. എന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ജില്ലയിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങൾ 1,156 ആയി ചുരുങ്ങി. ജില്ലയിലേക്ക് എത്തുന്ന മുഴുവൻ വാഹനങ്ങളെയും അണുവിമുക്തമാക്കുന്നുണ്ട്. കൂടാതെ ഡ്രൈവർമാരെയും ക്ലീനർമാരെയും പരിശോധനയ്ക്കും വിധേയമാക്കുന്നുണ്ട്.
അതേസമയം തമിഴ്‌നാട് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം കുറഞ്ഞിട്ടുണ്ട്.
Last Updated : Apr 30, 2020, 12:31 PM IST