പാലക്കാട് : വേനൽ മഴ ലഭിച്ചതോടെ പാലക്കാട്ടെ പാടങ്ങളിൽ നെൽകൃഷിക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. വേനൽ മഴ ലഭിക്കുകയും ലോക്ക് ഡൗണിന് ഇളവുകൾ കിട്ടുകയും ചെയ്തതോടെയാണ് ഒന്നാം വിള നെൽകൃഷിക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരിക്കുന്നത്.
ആശ്വാസ മഴയെത്തി; ഒന്നാം വിളയ്ക്ക് പാലക്കാടൻ പാടങ്ങൾ ഒരുങ്ങുന്നു
സാധാരണ നിലയിൽ ലഭിക്കേണ്ടതിന്‍റെ പകുതി മഴ മാത്രം ലഭിച്ചിട്ടും കാത്തിരിക്കാതെ കർഷകർ പാടത്തെ ജോലികൾ ആരംഭിച്ചു.
സാധാരണ നിലയിൽ ലഭിക്കേണ്ടതിന്‍റെ പകുതി മഴ മാത്രം ലഭിച്ചിട്ടും കാത്തിരിക്കാതെ കർഷകർ പാടത്തെ ജോലികൾ ആരംഭിച്ചു. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും മകര കൊയ്ത്തു കഴിഞ്ഞ് കിടക്കുന്ന വയലുകൾ ട്രാക്‌ടറുകൾ ഉപയോഗിച്ച് ഉഴുതു മറിക്കാൻ തുടങ്ങി. കൂടാതെ വരമ്പുകളിൽ കിളക്കലും വളമിടലുമൊക്ക ദ്രുതഗതിയിൽ നടക്കുന്നുണ്ട്. അടുത്ത മഴ കൂടി ലഭിച്ചാൽ മെയ് പകുതിയോടെ വിളയിറക്കാമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഈ വർഷം ജില്ലയിൽ ഒന്നാം വിള, രണ്ടാം വിള കൃഷികളിൽ നിന്നായി ഏകദേശം മൂന്ന് ലക്ഷം ടൺ നെല്ല് ഉൽപാദിപ്പിച്ചിരുന്നു.