പാലക്കാട്: പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. വിനോദയാത്രാസംഘം സഞ്ചരിച്ച കാറിനുനേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. നെല്ലിയാമ്പതി ചുരം റോഡിൽ തമ്പുരാൻ കാടിന് സമീപത്തെ ഹെയർപിൻ വളവിൽ വച്ചാണ് കാട്ടാനയുടെ പരാക്രമം.
നെല്ലിയാമ്പതിയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് - പാലക്കാട്
നെല്ലിയാമ്പതി ചുരത്തിലെ തമ്പുരാൻ കാടിന് സമീപത്തെ വളവില്‍ ബുധനാഴ്‌ച (31.8.2022) വൈകിട്ട് അഞ്ചിനാണ് സംഭവം.
ബുധനാഴ്‌ച (31.08.2022) വൈകിട്ട് അഞ്ചിനാണ് സംഭവം. റോഡിന്‍റെ വശത്തായി നിന്നിരുന്ന കാട്ടാനയുടെ സമീപത്തുകൂടെ പോകാൻ കാർ മുന്നോട്ടടുത്തപ്പോൾ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനയെ കണ്ട് വാഹനം പിറകോട്ട് എടുത്തപ്പോൾ കാട്ടാനയും കുട്ടിയാനയും കാറിന് നേർക്ക് പാഞ്ഞടുത്തു.
വാഹനം പിറകിലേക്ക് എടുത്തപ്പോൾ റോഡിന്‍റെ വശങ്ങളിലെ സംരക്ഷണഭിത്തിയിൽ തട്ടി നിന്നതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. കാറിടിച്ച ശബ്‌ദവും പിന്നാലെ എത്തിയ വാഹനത്തിലുള്ളവർ ബഹളം വയ്‌ക്കുകയും ചെയ്‌തതോടെ കാട്ടാന പോകുകയായിരുന്നു.