കേരളം

kerala

ETV Bharat / state

Video| അട്ടപ്പാടി അതിർത്തിയിൽ ജീപ്പ് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന - palakkad todays news

അട്ടപ്പാടി അതിർത്തിയിൽ ആദിവാസി വിഭാഗത്തിലുള്ള തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്

attappadi Palakkad  wild elephant running towards vehicle attappadi  ജീപ്പ് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന  അട്ടപ്പാടി അതിർത്തി
ജീപ്പ് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

By

Published : Jan 23, 2023, 3:57 PM IST

വാഹനത്തിനുനേരെ ആന പാഞ്ഞടുക്കുന്ന ദൃശ്യം

പാലക്കാട്:തമിഴ്‌നാട് - അട്ടപ്പാടി അതിർത്തിയിൽ ജീപ്പ് യാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആദിവാസി വിഭാഗത്തിലുള്ളവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ പിടിയാനയാണ് ഓടിയത്. തമിഴ്‌നാട് തടാകം എന്ന സ്ഥലത്തുനിന്നും തൊഴില്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.

ജനുവരി 22ന് വൈകുന്നേരമാണ് സംഭവം. ജീപ്പിലെ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രദേശത്ത് ബസ് സൗകര്യമില്ലാത്തതിനാൽ ആദിവാസി കുടുംബങ്ങളുടെ യാത്ര ജീപ്പിലാണ്. വനാതിർത്തിയോട് ചേർന്നുള്ള ആദിവാസി ഊരുകളിൽ കാട്ടാന ശല്യം രൂക്ഷമാണ്.

ABOUT THE AUTHOR

...view details