കേരളം

kerala

ETV Bharat / state

അട്ടപ്പാടിയില്‍ ജനവാസ മേഖലയില്‍ വീണ്ടും അക്രമകാരിയായ ഒറ്റയാന്‍

ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് ആദിവാസി യുവാവിനെ ചവിട്ടിക്കൊന്ന ആനയാണ് ഷോളയൂരിൽ നിന്ന് പുളിയപ്പതിയിലേക്ക് എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്

palakkad attappadi attappady അട്ടപ്പാടി ഒറ്റയാന്‍ കാട്ടാന ശല്യം Wild Elephant Wild Elephant again in Attapadi attappadi Wild Elephant attappadi news പാലക്കാട് പുളിയപ്പതി puliyappathi അട്ടപ്പാടിയില്‍ ഒറ്റയാന്‍ ഇറങ്ങി
അട്ടപ്പാടി ജനവാസ മേഖലയില്‍ വീണ്ടും അക്രമകാരിയായ ഒറ്റയാന്‍ ഇറങ്ങി

By

Published : Dec 13, 2022, 11:09 AM IST

Updated : Dec 13, 2022, 3:50 PM IST

അട്ടപ്പാടിയില്‍ ഒറ്റയാന്‍ ഇറങ്ങി

പാലക്കാട് :അട്ടപ്പാടി പുളിയപ്പതി ജനവാസ മേഖലയില്‍ വീണ്ടും ഒറ്റയാന്‍ ഇറങ്ങി. മണിക്കൂറുകളോളം അക്രമം നടത്തിയ കാട്ടാനയെ ഏറെ പണിപ്പെട്ടാണ് മേഖലയിൽ നിന്നും തുരത്തിയത്. ഷോളയൂർ ഊത്തുക്കുഴിയിൽ 10 ദിവസം മുൻപ് പ്രദേശത്ത് ഒറ്റയാന്‍ ആദിവാസി യുവാവിനെ ചവിട്ടി കൊന്നിരുന്നു. അതേ ആന തന്നെയാണ് വീണ്ടും ഇറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.

ആദിവാസി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. പുളിയപ്പതി അടക്കമുള്ള സ്ഥലങ്ങളില്‍ കാട്ടാനകള്‍ നിരന്തരം ഇറങ്ങാറുണ്ട്. അതിനിടെയാണ് ഒറ്റയാന്‍ ഭീതി സൃഷ്‌ടിക്കുന്നത്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് ഒറ്റയാന്‍ വീണ്ടും ഇറങ്ങിയത്. ഭീതിയോടെയാണ് ജനങ്ങള്‍ ഇവിടെ കഴിയുന്നത്. നേരം ഇരുട്ടിയാൽ തന്നെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.

Last Updated : Dec 13, 2022, 3:50 PM IST

ABOUT THE AUTHOR

...view details