കേരളം

kerala

ETV Bharat / state

പാലക്കാട് കാട്ടുപന്നികളെ വെടിവച്ച്‌ കൊന്നു - പാലക്കാട് വാര്‍ത്തകള്‍

കൃഷി നശിപ്പിക്കുന്നതിനാലാണ് പാലക്കാട്ടെ കപ്പൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നികളെ വെടിവച്ച് കൊന്നത്

wild baor killed in Palakkad  പാലക്കാട് കാട്ടുപന്നികളെ വെടിവച്ച്‌ കൊന്നു  കപ്പൂര്‍ പഞ്ചായത്തില്‍  കാട്ടുപന്നികള്‍  പാലക്കാട് വാര്‍ത്തകള്‍  palakad news
കാട്ട് പന്നി

By

Published : Dec 21, 2022, 10:59 PM IST

പാലക്കാട്:കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ പിടികൂടിയശേഷം വെടിവച്ച്‌ കൊന്നു. കപ്പൂര്‍ പഞ്ചായത്തിലെ ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളില്‍ നിന്നാണ് പന്നികളെ പിടികൂടിയത്. പ്രദേശത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു.

ഇതെത്തുടര്‍ന്ന് ഇവയെ വെടിവച്ചുകൊല്ലാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് കാട്ടുപന്നി വേട്ട ആരംഭിച്ചത്. രണ്ടിടത്തുനിന്നായി 21 കാട്ടുപന്നികളെ പിടികൂടിയശേഷം പിന്നീട് വെടിവച്ച്‌ കൊല്ലുകയായിരുന്നു.

ABOUT THE AUTHOR

...view details