പാലക്കാട്:പട്ടാമ്പി വാടാനാംകുറിശ്ശിയിൽ നിർമിക്കുന്ന റെയിൽവേ മേൽപാലത്തിന്‍റെ കരാർ നടപടികൾക്ക് അനുമതിയായി. 34 കോടി രൂപ ചെലവിട്ട് പാലം നിർമാണം പൂർത്തിയാവുന്നതോടെ പാലക്കാട് ഗുരുവായൂർ പാതയിലെ ഗതാഗത തടസ്സത്തിന് ശാശ്വത പരിഹാരമാകും. സ്ഥലമേറ്റെടുക്കൽ നടപടികൾ 90 ശതമാനത്തോളം പൂർത്തിയായി. ഷൊർണൂർ - നിലമ്പൂർ റെയിൽവേ ലൈനിൽ മേൽപാലമില്ലാത്ത ചുരുക്കം ഇടങ്ങളിലൊന്നാണ് വാടാനാംകുറിശ്ശി. പാലക്കാട് - ഗുരുവായൂർ, പാലക്കാട് - പൊന്നാനി പ്രധാന പാതയിൽ വാടാനാംകുറിശ്ശിയിൽ ഉള്ള റയിൽവേ ഗേറ്റ് കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിയിരുന്നു.
വാടാനാംകുറിശ്ശി റെയിൽവേ മേൽപാലം; കരാർ നടപടികൾക്ക് അനുമതിയായി - കരാർ നടപടികൾക്ക് അനുമതിയായി
കിഫ്ബി അംഗീകാരം ലഭിച്ച പാലം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്‍റെ നേതൃത്വത്തിലാണ് നിർമിക്കുക. പാ
കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് തന്നെ പദ്ധതിയുടെ പ്രാരംഭഘട്ടങ്ങൾ ആരംഭിച്ചെങ്കിലും നിർമാണം തുടങ്ങാനായിരുന്നില്ല. എന്നാൽ കരാർ അനുമതി വേഗത്തിൽ ലഭിച്ചതിനാൽ പാലം നിർമാണം എത്രയും പെട്ടെന്ന് തുടങ്ങാൻ കഴിയുമെന്ന് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ പറഞ്ഞു. സാധാരണ കോൺക്രീറ്റ് നിർമാണ രീതിയിൽ നിന്നും വ്യത്യസ്തമായി സ്റ്റീൽ ഉപയോഗിച്ചാവും പാലം നിർമ്മാണം. കിഫ്ബി അംഗീകാരം ലഭിച്ച പാലം റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന്‍റെ നേതൃത്വത്തിലാണ് നിർമിക്കുക. പാലം പണിയുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക - സാമൂഹിക പ്രത്യാഘാതങ്ങൾ പഠിക്കുന്നതിന് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു.