കേരളം

kerala

ETV Bharat / state

വനിതാ രത്നം പുരസ്കാരം ഡോ. പാർവതി പി.ജി വാര്യർക്ക്

2019 ലെ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്കാരത്തിനാണ് പാർവതി അർഹയായത്.

vanitha ratnam dr parvathy pg waryar  dr parvathy pg waryar  ഡോക്ടർ പാർവതി പിജി വാര്യർക്ക്  വനിതാ രത്നം പുരസ്കാരം  സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ്
വനിതാ രത്നം പുരസ്കാരം ഡോ. പാർവതി പിജി വാര്യർക്ക്

By

Published : Mar 6, 2020, 6:48 AM IST

പാലക്കാട്: 2019 ലെ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ വനിതാ രത്നം പുരസ്കാരം ഡോക്ടർ പാർവതി പി.ജി വാര്യർക്ക്. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്കാരമാണ് പാർവതി നേടിയത്. നൃത്താവിഷ്കാരങ്ങളിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനുള്ള സംഭാവനകൾക്കാണ് കൊപ്പം സ്വദേശി പാർവതി പുരസ്കാരത്തിന് അർഹയായത്.

കലയിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി 1996ൽ പാർവതി ആവിഷ്കാര എന്ന വനിതാ സംഘടനയാരംഭിച്ചു. ആനുകാലിക വിഷയങ്ങൾ നൃത്തത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ആവിഷ്കാര പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

ആവിഷ്കാരയുടെ 200ലധികം വരുന്ന സ്വയംസഹായ സംഘങ്ങളിലൂടെ സ്ത്രീകളെ സഹായിക്കാനും പാർവതിക്ക് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികൾക്കായി വിദ്യാ പ്രോജക്ടും സുരക്ഷിതത്വത്തിനായി പ്രകാശിനി പ്രോജക്ടും നടത്തിവരുന്നു.

വീട്ടിലും സ്കൂളുകളിലുമായി സ്ത്രീകൾക്കായി പ്രത്യേക കൗൺസിലിംഗ് ക്ലാസുകളും സംഘടന നടത്തുന്നുണ്ട്. സ്ത്രീശാക്തീകരണത്തിനുള്ള സംഭാവനകൾക്ക് 2014ലെ കേന്ദ്ര സർക്കാരിന്‍റെ മഹിളാസമാജം പുരസ്കാരവും പാർവതി ടീച്ചറെ തേടിയെത്തിയിട്ടുണ്ട്. വനിതാരത്നം പുരസ്കാര തുക സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് നൽകുവാനാണ് ടീച്ചറുടെ തീരുമാനം.

വനിതാ രത്നം പുരസ്കാരം ഡോ. പാർവതി പിജി വാര്യർക്ക്

ഒറ്റപ്പാലം പനമണ്ണ ഗോപാല വാര്യരുടെയും കുഞ്ഞുലക്ഷ്മി വാര്യരുടെയും മകളായി ജനിച്ച പാർവ്വതി ടീച്ചർ പഠിച്ചിറങ്ങിയ തൃശൂർ സെന്‍റ് മേരീസ് കോളേജിൽ 1966ൽ അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. 1998 പാലക്കാട് മേഴ്സി കോളജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് വിരമിച്ചത്. എഞ്ചിനീയറായ സി ഗോവിന്ദൻകുട്ടി ആണ് ഭർത്താവ്.

ABOUT THE AUTHOR

...view details