കേരളം

kerala

ETV Bharat / state

മാരകായുധങ്ങളുമായി കവർച്ച സംഘം; ഭീതിയിൽ തമിഴ്‌നാട്-കേരള അതിര്‍ത്തി - മധുക്കര

എഴുപത്തഞ്ചോളം പേരാണ് അതിർത്തി ഗ്രാമമായ മധുക്കരയിൽ വീടുകളിൽ കയറി കവർച്ച നടത്തുന്ന കുറുവ സംഘത്തിലുള്ളത്.

valayar kuruva robbery gang  valayar  kuruva robbery gang  കുറുവ സംഘം  തമിഴ്‌നാട്-കേരള അതിര്‍ത്തി  വാളയാർ  മധുക്കര  കവർച്ച സംഘം
കവർച്ച സംഘ ഭീതിയിൽ തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ ജനങ്ങൾ

By

Published : Aug 3, 2021, 6:16 PM IST

പാലക്കാട്: തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി കവർച്ച നടത്തുന്ന കുറുവ സംഘം. പാലക്കാട് വാളയാറിനോട് ചേര്‍ന്നുള്ള കോളനിയില്‍ മാരകായുധങ്ങളുമായി കുറുവ സംഘം കവര്‍ച്ച നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലുള്‍പ്പെടെ പൊലീസ് കുറുവ സംഘത്തിനെതിരെ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്പിവടിയും വാളുമായി നീങ്ങുന്ന കുറുവ സംഘം ഏതുസമയത്തും ആരെയും എതിര്‍ത്ത് തോല്‍പ്പിച്ച് കവര്‍ച്ച നടത്താനുള്ള ശേഷിയുള്ളവരാണ്. എഴുപത്തിയഞ്ചിലധികം പേരാണ് കവര്‍ച്ചക്കാരാണ് കുറുവ സംഘത്തിലുള്ളത്. പകല്‍സമയങ്ങളില്‍ ഇവർ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് വീടുകളിലെത്തി പരിസരം മനസിലാക്കും.

ആക്രി സാധനങ്ങളും പഴയ പേപ്പറും ശേഖരിക്കാനും പൊട്ടിയ ബക്കറ്റ് ഒട്ടിക്കാനും എന്ന വ്യാജേനയെത്തിയാണ് സംഘം കവര്‍ച്ചയ്ക്കുള്ള പ്രാഥമിക നിരീക്ഷണം നടത്തുന്നത്. ശരീരത്തില്‍ മുഴുവന്‍ എണ്ണതേച്ച് മുഖംമൂടി ധരിച്ച് രാത്രിയില്‍ വീടുകളിലെത്തും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആയുധം ഉപയോഗിച്ച് കീഴ്‌പ്പെടുത്തി കവര്‍ച്ച നടത്തി മടങ്ങുന്നതാണ് ഇവരുടെ ശൈലി.

Also Read: സർക്കാരിനെതിരെ ലഘുലേഖയുമായി മാവോയിസ്റ്റുകൾ; പൊലീസ് അന്വേഷണം തുടങ്ങി

തമിഴ്‌നാട്-കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള മധുക്കരയിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവരെ കണ്ടത്. കവര്‍ച്ച നടത്താനെത്തുന്നതും വീടുകളില്‍ കയറി സാധനങ്ങളുമായി മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇവര്‍ കേരളത്തിലേക്കും കടന്നിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.

ABOUT THE AUTHOR

...view details